സിഡ്നി
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ അഞ്ചുവര്‍ഷത്തിനിടെ 300 കോടിയോളം മൃഗങ്ങള്‍ കൊല്ലപ്പെടുകയോ കാടുവിട്ടുപോകുകയോ ചെയ്തതായി പഠനം. 80 ലക്ഷം ഹെക്ടര്‍ കത്തിനശിച്ചു. ബ്ലാക്ക് സമ്മര്‍ പാരിസ്ഥിതിക സര്‍വേയുടേതാണ് റിപ്പോര്‍ട്ട്.
പവിഴപ്പുറ്റുകള്‍ക്ക് പ്രശസ്തമായ ഗ്രേറ്റ് ബാരിയര്‍ റീഫ് സമുദ്രതാപ തരംഗത്താല്‍ വന്‍തോതില്‍ നശിച്ചു. അഞ്ചുവര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ പരിസ്ഥിതി നിയമപ്രകാരം ഇരുനൂറിലധികം മൃഗങ്ങളെയും ചെടികളെയും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലുള്‍പ്പെടുത്തി. 2021 ഡിസംബറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ പുറത്തുവിട്ടില്ലെന്നും മധ്യഇടത് ലേബര്‍ പാര്ടിയംഗമായ പരിസ്ഥിതി മന്ത്രി ടാന്യ പ്ലൈബര്സ്ക് വെളിപ്പെടുത്തി.