ഒറിഗോൺ
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ ദേശീയ റെക്കോഡുകാരൻ അവിനാഷ് സാബ്ലേ ഇന്ന് ഫൈനലിൽ ഇറങ്ങും. രാവിലെ 7.50നാണ് ഫൈനൽ. ഹീറ്റ്സിൽ 8:18.75 സെക്കൻഡിൽ മൂന്നാംസ്ഥാനമായിരുന്നു. ഫൈനലിലെത്തിയ 15 പേരിൽ ആറാമനാണ്.
ഇരുപത്തെട്ടുകാരനായ സൈനികൻ കഴിഞ്ഞതവണ ദോഹയിലും ഫൈനലിൽ എത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ്. സ്റ്റീപ്പിൾചേസിൽ ഒമ്പതുതവണയാണ് ദേശീയ റെക്കോഡ് തിരുത്തിയത്. 37 വർഷം പഴക്കമുള്ള റെക്കോഡ് 2018ൽ തകർത്താണ് തുടക്കം. നിലവിൽ 8:12.48 ആണ് ഇരുപത്തേഴുകാരന്റെ ദേശീയസമയം. ലോകറാങ്ക് 16.