ന്യൂഡൽഹി
ചില്ലറയായി വിൽക്കുന്ന അരിയടക്കം ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അവയുടെ 25 കിലോയിൽ കൂടുതലുള്ള പാക്കറ്റുകൾക്കും ജിഎസ്ടി ബാധകമാകില്ലെന്ന് കേന്ദ്ര സർക്കാർ.
പാക്ക് ചെയ്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അഞ്ചു ശതമാനം ജിഎസ്ടി ചുമത്തിയത് തിങ്കളാഴ്ച പ്രാബല്യത്തിലായിരുന്നു. ചില്ലറ വിൽപ്പനയിലടക്കം അവ്യക്തത ഉണ്ടായതോടെയാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണം ഇറക്കിയത്. അതേസമയം, പത്തുകിലോയുടെ പത്ത് പാക്കറ്റുകൾ ഒരുമിച്ച് പാക്കേജായി നൽകിയാൽ ജിഎസ്ടി ബാധകമാകുമെന്നും അറിയിച്ചു. 25 കിലോവരെയുള്ള പാക്കറ്റുകൾക്ക് അഞ്ചുശതമാനം ജിഎസ്ടി തിങ്കളാഴ്ച നിലവിൽ വന്നു.