ദമ്മാം> നവംബറിൽ നവോദയ കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് പരിപാടി ഇന്ത്യഫെസ്റ്റ് 2022 ന്റെ നടത്തിപ്പിന് വീപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 2006 ലെ കേരളോത്സവവും, 2011ലും 2016 ലും കിഴക്കൻ പ്രവശ്യയിലെ ഇന്ത്യൻ സമൂഹത്തെയാകെ അണിനിരത്തി സംഘടിപ്പിച്ചു വിജയമാക്കി തീർത്ത ഇൻഡ്യ ഫെസ്റ്റുകളുടെയും തുടർച്ചയാണ് 2022 ലും സംഘടിപ്പിക്കുന്നത്. പ്രവാസി സമൂഹത്തെയാകെ ഒരു കുടക്കിഴിൽ അണിനിരത്തി ഉത്സവ പ്രതീതി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണന്റെ അധ്യക്ഷതയിൽ നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് ഉത്ഘാടനം നിർവ്വഹിച്ചു. നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു. കിഴക്കൻ പ്രവശ്യയിലെ സാമൂഹ്യക സാംസ്ക്കാരിക മേഖലയിലെ പ്രമുഖരായ മുഹമ്മദ് നജാത്തി, നാസ്സർ ഖാദർ,മുസ്തഫ തലശ്ശേരി, ടി.പി.എം. ഫസൽ, ഷിഹാബ് കൊയിലാണ്ടി, സുനിൽ മുഹമ്മദ്, നജീം ബഷീർ എഴുത്ത് കാരിയും സാമൂഹ്യ പ്രവർത്തകയുമായ ഷെഹ്നാ, സുരയ്യ ഹമീദ് , ലോക കേരള സംഭാഗവും സ്വഗത സംഘ ചെയ്യർമാനുമായ പവനൻ മൂലക്കിൽ, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ എന്നിവർ സംസാരിച്ചു.
കേന്ദ്ര കുടുംബ വേദി സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വഗതവും, കേന്ദ്ര ജോ: സെക്രട്ടറി നൗഫൽ വെളിയം നന്ദിയും പറഞ്ഞു. 501 അംഗ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.