തിരുവനന്തപുരം> വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചവരെ തള്ളിമാറ്റിയ സംഭവത്തിൽ തനിക്കെതിരെ യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ഗുരുതരമായ വീഴ്ചയാണ് ഇൻഡിഗോയ്ക്ക് പറ്റിയത്. ഇസഡ് കാറ്റഗറിയിൽപ്പെടുന്ന വിഐപി സഞ്ചരിക്കുന്ന വിമാനത്തിൽ സംശായസ്പദമായ സാഹചര്യത്തിൽ ക്രിമിനൽക്കേസ് പ്രതികളായവർ ടിക്കറ്റ് എടുക്കുമ്പോൾ കമ്പനിക്ക് വിലക്കാമായിരുന്നു. മുഖ്യമന്ത്രി വിമാനത്തിൽ ആക്രമിക്കപ്പെട്ടാൽ ആ കമ്പനിക്ക് അത് എത്രമാത്രം കളങ്കമുണ്ടാക്കുമായിരുന്നു. ഞാൻ അവിടെ നിന്നതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമം തടയാനായത്.
തനിക്ക് മൂന്നാഴ്ച യാത്ര വിലേക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിൽ ഇനിയാത്ര ചെയ്യില്ലെന്നും നിലവാരമില്ലാത്ത കമ്പനിയാണെന്ന് അറിയില്ലായിരുന്നെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.