തൃശൂർ
കെഎസ്എഫ്ഇ 2022––23 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച ആദ്യ ചിട്ടി പദ്ധതി 208.09 കോടി രൂപ ശേഖരിച്ചതായി ചെയർമാൻ കെ വരദരാജനും എംഡി വി പി സുബ്രഹ്മണ്യനും അറിയിച്ചു. 200 കോടി രൂപ സലയുടെ ലക്ഷ്യമിട്ടാണ് പുതിയ ചിട്ടി ആരംഭിച്ചത്. 15 ന് പദ്ധതി സമാപിച്ചപ്പോഴാണ് ലക്ഷ്യവും കവിഞ്ഞ് എട്ട് കോടിയിൽപ്പരം രൂപയ്ക്ക് പുതിയ ചിട്ടി ബിസിനസ് നേടാൻ കഴിഞ്ഞത്. കെഎസ്എഫ്ഇ യുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്. ഓണത്തോടനുബന്ധിച്ച് പുതിയ ചിട്ടി നിലവിൽ വരുമെന്നും ചെയർമാൻ അറിയിച്ചു. നിരവധി സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കോർത്തിണക്കിയാകും പുതിയ പദ്ധതി.