സിംഗപ്പൂർ
ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്സ് ജേത്രി പി വി സിന്ധുവിന് സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം. വനിതാ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം വാങ് സി യിയെ 21–-19, 11–-21, 21–-15ന് തോൽപ്പിച്ചു. മുൻ ലോക ചാമ്പ്യൻ ആദ്യമായാണ് ഇവിടെ കിരീടം നേടുന്നത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇരുപത്തിരണ്ടുകാരിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധുവിന്റെ വിജയം. ആദ്യസെറ്റ് നഷ്ടമായെങ്കിലും വാങ് രണ്ടാംസെറ്റ് നേടി തിരിച്ചുവന്നു. നിർണായകമായ അവസാനസെറ്റിൽ സിന്ധുവിന് പരിചയസമ്പത്ത് തുണയായി. 58 മിനിറ്റിലാണ് ഈ സീസണിലെ മൂന്നാംകിരീടം നേടിയത്. സയിദ് മോദി ഓപ്പണും സ്വിസ് ഓപ്പണും സ്വന്തമാക്കിയിരുന്നു. ഈ മാസം അവസാനം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ വിജയം ആത്മവിശ്വാസം നൽകും.