വടക്കഞ്ചേരി
പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അപകടത്തിൽ 40 യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയുടെ ട്രാക്കിലേക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ബസ് അമിത വേഗത്തിലാണെന്ന് പൊലീസ് പറഞ്ഞു. ബസിനു മുന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രക്കാരെ തൃശൂർ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിൽ ആകെ 63 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ കോഴിക്കോട് സ്വദേശി റിയാസ് (45) കണ്ടക്ടർ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജീഷ് (36) എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റ് യാത്രക്കാർ: എലപ്പുള്ളി തേനാരി രാജൻ (53), തൃപ്പാളൂർ പുള്ളോട് സുരേഷ് (35), തൃശൂർ വലിയ വീട്ടിൽ രാജേഷ് (43), കൊച്ചി മാന്ത്ര സുബ്രഹ്മണ്യൻ (65), ആലത്തൂർ കൃഷ്ണൻകുട്ടി (45), കൊച്ചി മാതിരിപ്പിള്ളി ജെസ് (26), പാർത്തേടം പുന്നക്കാട്ട് ആര്യ (25), പെരുവെമ്പ് പള്ളിക്കാട് സുമേഷ് (42), പറളി കള്ളപറമ്പ് കൃഷ്ണദാസ് (30), തൃശൂർ കണ്ണാറ സ്വദേശികളായ ബിജി (45), സാറ (15), ഫെമിന (22) ആലപ്പുഴ അവലുകുന്ന് അർജുൻ ഷാജി (29), കോട്ടയം സ്വദേശി ടിനു (28), കൊച്ചി ലാന്തപ്പറമ്പിൽ സ്വദേശികളായ വർഗീസ് (56), ആൽഫ് വർഗീസ് (20) ചിറ്റൂർ തറക്കളം സ്വദേശികളായ ശിവദാസൻ (51) മിനി (40), കൊച്ചി പള്ളുരുത്തി ജെറിസൺ (65), കൊച്ചി തോട്ടപ്പള്ളി ബിബിൻ (37), കുനിശേരി കല്ലൻപൊറ്റ കൃഷ്ണൻകുട്ടി (42), പട്ടാമ്പി ചാലിശേരി ഷമീർ (15), തൃശൂർ ചക്കലപ്പറമ്പ് സ്വദേശികളായ മനോജ് (51) മീന (51), കുഴൽമന്ദം മാത്തൂർ സ്വദേശികളായ അരവിന്ദ് (58), സ്വാമിനാഥൻ (52) കോട്ടായി സ്വദേശി മുരളീധരൻ (65), ആലപ്പുഴ സ്വദേശി അനൂപ് (31) പാലക്കാട് സ്വദേശി പ്രകാശ് (30), വടക്കഞ്ചേരി കെ എസ് നിലയം ശ്യാംരാജ് (39), തൃശൂർ കാളത്തോട് ഫിറോസ് (51), കോട്ടായി സ്വദേശി ബിൻസി (23).