തിരുവനന്തപുരം
കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും തകർക്കപ്പെടുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത്.
പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനാണ് മാധ്യമപ്രവർത്തകരെയടക്കം ജയിലിലാക്കുന്നത്. മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ വിവിധ സംസ്ഥാനങ്ങളിലായാണ് കേസെടുത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ബുൾഡോസർ രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കാനുമാണ് ശ്രമം.രാജ്യം സമ്പൂർണമായി അദാനിയുടെ കൈയിലേക്ക് പോകുന്നുവെന്നും തിരുവനന്തപുരം കേസരി ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.