കട്ടപ്പന> ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കെ കെ രമ വിധവയാണെന്ന് നിയമസഭയിൽ പറഞ്ഞത് യുഡിഎഫ് അംഗങ്ങളാണെന്നും എം എം മണി പറഞ്ഞു. നിയമസഭയിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നത്. മഹതി എന്ന് പ്രസംഗിച്ചുതുടങ്ങിയപ്പോൾതന്നെ യുഡിഎഫ് അംഗങ്ങൾ എഴുന്നേറ്റ് അവർ വിധവയാണെന്ന് പറഞ്ഞു. അത് നമ്മുടെ ഉത്തരവാദിത്തമല്ലെന്നാണ് പറഞ്ഞത്.
ഇതു സംബന്ധിച്ച് കോൺഗ്രസും യുഡിഎഫും വിവാദം ഉണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മ്ലേച്ഛമായ ഭാഷയാണ് അവർ എപ്പോഴും ഉപയോഗിക്കുന്നത്. നിയമസഭയിൽ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തന്നോടോ പാർടി നേതൃത്വത്തോടോ ആരാഞ്ഞിട്ട് ആനി രാജയ്ക്ക് പ്രതികരിക്കാമായിരുന്നുവെന്നും മാധ്യമങ്ങളോട് എം എം മണി പറഞ്ഞു.