അമരാവതി> നിർത്താതെ പെയ്ത മഴയിൽ ആന്ധ്രപ്രദേശിൽ ഗോദാവരി നദി കരകവിഞ്ഞു. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ആറ് ജില്ലയെ കാര്യമായി ബാധിച്ചു. നൂറോളം ഗ്രാമം പൂർണമായും വെള്ളത്തിനടിയിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കോനസീമ ജില്ലയെയാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത്. സംസ്ഥാനത്താകമാനം 220 ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കാലവർഷം ശക്തിപ്രാപിച്ചതോടെ രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഈ ആഴ്ചത്തെ കണക്ക് പ്രകാരം രാജ്യത്ത് 93.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 42 ജില്ലയിൽ സാധാരണയേക്കാൾ 300 ശതമാനം അധികമഴ ലഭിച്ചു. മഹാരാഷ്ട്രയിലും തെലങ്കാനയിലും ജൂലൈ ഏഴുമുതൽ വ്യാപക മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു.