ന്യൂഡൽഹി
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്ന സംഘപരിവാർ വാദം പൊളിയുന്നു. ആരോപണം ഉന്നയിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ വിശ്വാസയോഗ്യനല്ലെന്ന വിവരംപുറത്തുവന്നു.
ഗൂഢാലോചനാ സിദ്ധാന്തകനായാണ് പാക് മാധ്യമപ്രവർത്തകർക്കിടയിൽ മിർസ അറിയപ്പെടുന്നത്. പ്രശസ്തരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വാസ്തവവിരുദ്ധ പ്രസ്താവനകളും പരാമർശങ്ങളും തുടർച്ചയായി നടത്താറുള്ള വ്യക്തിയുമാണ് മിർസയെന്ന് പാക് മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. യു ട്യൂബർ ഷക്കീൽ ചൗധരിയുമായുള്ള അഭിമുഖത്തിലാണ് ഹമീദ് അൻസാരി ഉപരാഷ്ട്രപതിയായിരിക്കെ ഡൽഹിയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് സമ്മേളനത്തിൽ പങ്കെടുത്തെന്നും വിവരങ്ങള് കൈമാറിയെന്നും മിർസ അവകാശപ്പെട്ടത്.