കൊച്ചി> സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 12 ന് യുഎഇയില്‍ നിന്നും കേരളത്തിലെത്തിയ വ്യക്തിയാണിദ്ദേഹം
പൂനെ ലാബില്‍ നിന്നുമുള്ള പരിശോധനാ ഫലം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി