ന്യൂഡല്‍ഹി> ആഗോളതലത്തില്‍ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.സംശയാസ്പദമായ കേസുകള്‍ വേഗത്തില്‍ തിരിച്ചറിയാനും അവരെ നിരീക്ഷണത്തിലാക്കാനും കഴിയണം.
വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലായിടത്തും കര്‍ശന പരിശോധന വേണമെന്നും ആരോഗ്യമന്ത്രാലയം കത്തില്‍ പറയുന്നു.