മനാമ > ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി. ആര്‍ക്കും പരിക്കില്ല.
കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ ബുധനാഴ്ച രാവിലെ 8.10നാണ് സംഭവം. അമേരിക്കന്‍ എയര്‍ ക്രാഫ്റ്റ് കമ്പനിയായ ഗള്‍ഫ് സ്ട്രീമിന്റെ ജി400 ബിസിനസ് എയര്‍ക്രാഫ്റ്റാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയത്. വിമാനത്തില്‍ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ എല്ലാം സുരക്ഷിതരാണെന്ന് എയര്‍ പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.
റണ്‍വേ 34 എല്‍ എ5ല്‍ ആണ് വിമാനം തെന്നിപ്പോയത്. ഉട’ന് തന്നെ അടിയനന്തര റെസ്ക്യൂ വിഭാഗം എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അപകട കാരണം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് വിമാനത്താവളത്തിലെ മറ്റ് വിമാനങ്ങളുടെ പുറപ്പെടലിനെയുും വരവിനെയും ബാധിച്ചിട്ടില്ലെന്ന് ജിദ്ദ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.