ന്യൂഡൽഹി> ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് അപേക്ഷ നൽകി. ഭരണഘടന ഭാരതീയവൽക്കരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ കൃഷ്ണദാസ് കള്ളം പറഞ്ഞതിനെതിരെ അഡ്വ. സുഭാഷ് എം തീക്കാടനാണ് എജിക്ക് അപേക്ഷ നൽകിയത്.
സാധാരണക്കാർക്കുകൂടി പ്രാപ്യമായ രീതിയിൽ രാജ്യത്തെ നിയമനിർവഹണ പ്രക്രിയ ഭാരതീയവൽക്കരിക്കണമെന്നാണ് ചീഫ്ജസ്റ്റിസ് എൻ വി രമണ പറഞ്ഞത്. ഇത് കൃഷ്ണദാസ് വളച്ചൊടിക്കുകയായിരുന്നെന്ന് അപേക്ഷയിൽ പറയുന്നു.