കൊൽക്കത്ത > രാജ്യത്തെ ഏറ്റവും പ്രായംകൂടിയ റോയൽ ബംഗാൾ ഇനത്തിൽപ്പെട്ട കടുവ ഓർമയായി. 25 വർഷവും 10 മാസവും പിന്നിട്ട കടുവ ഉത്തര ബംഗാളിലെ ജാൽപായ്ഗുരി ജില്ലയിൽ കടുവ സംരക്ഷണകേന്ദ്രത്തിലാണ് അന്ത്യശ്വാസം വലിച്ചത്.
സാധാരണ കടുവകളുടെ ആയുസ്സ് 13––14 വർഷമാണ്. എട്ടു വർഷംമുമ്പ് കാൺപുർ മൃഗശാലയിലുണ്ടായിരുന്ന ഗുഡ്ഡു എന്ന ഇരുപത്താറുകാരനായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച കടുവ.