ന്യൂഡൽഹി
ഇന്ത്യ എന്ന ആശയത്തെ വിഴുങ്ങാൻ ഹിന്ദുത്വയ്ക്കാകില്ലെന്ന് തമിഴ് സംവിധായിക ലീന മണിമേഖല. ലീനയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്ററിന്റെ പേരിൽ സംഘപരിവാരം വിദ്വേഷപ്രചാരണം തുടരുന്നതിനിടെ പ്രതികരണം.
കാളീ വേഷമിട്ട കലാകാരന് പുകവലിക്കുന്ന ചിത്രമുള്ള പോസ്റ്ററിനെതിരെയാണ് പ്രതിഷേധം.പാർവതിയുടെയും ശിവന്റെയും വേഷംകെട്ടിയ കലാകാരൻമാർ പുകവലിക്കുന്ന ചിത്രം ലീന ട്വീറ്റുചെയ്തു. ഇന്ത്യൻ ഗ്രാമങ്ങളിൽ എവിടെയും കാണാവുന്ന ദൃശ്യമാണെന്നും തന്റെ സിനിമയിൽനിന്നുള്ള രംഗമല്ലെന്നും അവർ പറഞ്ഞു. അതേസമയം, കാളി പോസ്റ്ററിന്റെ പേരിൽ ലീനയ്ക്കെതിരെ അസമിലും കേസെടുത്തു.
ഹിന്ദുസുരക്ഷാ മഞ്ചും അസമിലെ യുണൈറ്റഡ് ട്രസ്റ്റും നൽകിയ പരാതികളിലാണ് കേസ്.