കൊച്ചി> ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ എക്കാലത്തേയും മോശം വിനിമയ നിരക്കായ 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. ഇൻർബാങ്ക് ഫോറെക്സ് വിപണിയിൽ തിങ്കളാഴ്ച വ്യപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. അതായത് ഒരു ഡോളർ ലഭിയ്ക്കാൻ ചൊവ്വാഴ്ച 79.37 രൂപയാണ് നൽകേണ്ടിവന്നത്.
ജൂൺ 21 ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 78 ലേക്ക് താഴ്ന്നിരുന്നു. ഒമ്പത് ദിവസത്തിനിടെ 99 പൈസ നഷ്ടത്തിൽ 29ന് 79.03 എന്ന റെക്കോർഡ് തകർച്ചയിലേക്ക് എത്തി.