മുംബൈ> മിസ് ഇന്ത്യ കിരീടം കര്‍ണാടക ഉഡുപ്പി സ്വദേശി സിനി ഷെട്ടിക്ക്. തിങ്കളാഴ്ച മുംബൈയിലെ കലാശമത്സരത്തില്‍ മുന്‍ മിസ് ഇന്ത്യ മാനസ വാരാണസി സിനിക്ക് കിരീടമണിയിച്ചു. മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാനുള്ള അവസരം സിനി ഷെട്ടിക്ക് ലഭിക്കും.
രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്തിനാണ് രണ്ടാം സ്ഥാനം. ഉത്തര്‍പ്രദേശിന്റെ ശിനാത്ത ചൗഹാന് സെക്കൻഡ് റണ്ണപ്പറായി. മുംബൈയില്‍ ജനിച്ച സിനി ഉഡുപ്പിയിലാണ് വളർന്നത്. നിലവിൽ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയാണ്.