മനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന മുന്‍ ധനകാര്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസകിന് ശനിയാഴ്ച ബഹ്റൈന്‍ പ്രതിഭ സ്വീകരണം നല്‍കും. വൈകീട്ട് ഏഴരക്ക് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സ്വീകരണം.
നവ കേരള വികസനത്തിന് അര്‍ത്ഥവത്തായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഡോ. തോമസ് ഐസക്കിനെ ശ്രവിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മലയാളികളെയും, പ്രതിഭ അഭ്യുദയ കാംക്ഷികളെയും പൊതു സ്വീകരണ യോഗത്തിലേക്കു ക്ഷണിക്കുന്നതായി ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടന്‍ എന്നിവര്‍ അറിയിച്ചു.
പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) ബഹ്റൈന്‍ ഉദ്ഘാടനത്തിനായാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഡോ. തോമസ് ഐസക് ബഹ്റൈനില്‍ എത്തിയത്.