ന്യൂഡൽഹി> പ്രത്യേകഅജൻഡ അനുസരിച്ചുള്ള വാർത്താചാനലുകളുടെ ചർച്ചകൾക്ക് എതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷപ്രതികരണം. കോടതി പരിഗണനയിലുള്ള ജ്ഞാൻവാപി പള്ളിയുമായി ബന്ധപ്പെട്ട ടൈംസ്നൗ ചാനൽ ചർച്ചയിലായിരുന്നു വിവാദപരാമർശം. അസ്വസ്ഥത സൃഷ്ടിക്കുന്ന പരാമർശങ്ങളാണുണ്ടായത്.
കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം വാർത്താചാനൽ ചർച്ച ചെയ്യുന്നത് എന്തിനാണ്? പ്രത്യേക അജൻഡ നടപ്പാക്കുകയാണോ ലക്ഷ്യമെന്നും- സുപ്രീംകോടതി അന്വേഷിച്ചു. ചാനൽചർച്ചയിൽ അവർ പറഞ്ഞ കാര്യങ്ങൾ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് നൂപുറിന്റെ അഭിഭാഷകൻ മനീന്ദർസിങ് വാദിച്ചു. ചർച്ച ദുരുപയോഗം ചെയ്തെന്ന ആക്ഷേപമുണ്ടെങ്കിൽ ചാനൽ അവതാരകനെതിരെ കേസ് കൊടുക്കണമായിരുന്നെന്നും- കോടതി ചൂണ്ടിക്കാട്ടി.