തിരുവനന്തപുരം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വെള്ളിയാഴ്ച മുതൽ നിരോധനം നിലവിൽവരുമ്പോൾ തെർമോക്കോളിനും കല്യാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾക്കും പിടിവീഴും.
നിരോധനം ബാധകമായ മറ്റ് ഉൽപ്പന്നങ്ങൾ: പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സുകൾ, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്, മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പായ്ക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക്ക് ഗാർബേജ് ബാഗുകൾ (ബയോ മെഡിക്കൽ മാലിന്യത്തിനുള്ളവ ഒഴികെ), ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, ടംബ്ലറുകൾ, കപ്പുകൾ, സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, ടംബ്ലറുകൾ, ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പർ കപ്പ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങൾ, പിവിസി ഫ്ലെക്സുകൾ, പ്ലാസ്റ്റിക്ക് ആവരണമുള്ള തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെള്ള പൗച്ചുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള പിഇടി–- പിഇടിഇ കുടിവെള്ളക്കുപ്പികൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പായ്ക്കറ്റുകൾ, പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ.