ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം ഓർമ്മ ദുബായ് സെൻട്രൽ കമ്മറ്റി അംഗം നൗഫൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ജിസ്റ്റ ജോർജ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ലോക കേരള സഭാംഗം സൈമൺ സാമൂവേൽ, കൈരളി സ്ഥാപക നേതാവ് പി എം അഷറഫ്, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുജിത്ത് വിപി, സതീശൻ പൊട്ടത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും യൂണിറ്റ് ട്രഷറർ ജയരാജ് തലക്കാട്ട് നന്ദിയും അറിയിച്ചു. നമിത പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മിജിൻചുഴലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയരാജ് തലക്കാട്ട് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ പട്ടാഴി,സുധീർ തെക്കേക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
പ്രസിഡന്റ് ഉസ്മാൻ മാങ്ങാട്ടിൽ, സെക്രട്ടറി മിജിൻ ചുഴലി, ട്രഷറർ ജയരാജ് തലക്കാട്ട്
യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി ഉസ്മാൻ മാങ്ങാട്ടിൽ (പ്രസിഡൻറ്) ജോയ് മോൻ പീടികയിൽ, റജീഷ് പയ്യാലിൽ (വൈസ് പ്രസിഡൻ്റുമാർ), മിജിൻ ചുഴലി (സെക്രട്ടറി), ജിസ്റ്റ ജോർജ്, പ്രദീപ് കുമാർ (ജോയിൻ്റ് സെക്രട്ടറിമാർ), ജയരാജ് തലക്കാട്ട് (ട്രഷറർ) ഇന്ദുകുമാർ (ജോയിന്റ് ട്രഷറർ) നമിത പ്രമോദ് (കൾച്ചറൽ കൺവീനർ) വിഷ്ണു അജയ് (കൾച്ചറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.