റിയാദ്> കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സനയ്യ അർബയീൻ ഏരിയ സമ്മേളനം ചേർന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു. ജോസഫൈൻ നഗറിൽ നടന്ന സനയ്യ അർബയീൻ ഏരിയ സമ്മേളനത്തിൽ അജിത് താത്കാലിക അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ സുനീർ ബാബു സ്വാഗതം പറഞ്ഞു. സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സഫറുള്ള വരവ് ചെലവ് കണക്കും, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് 10 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽഗഫൂർ, സഫറുള്ള, പ്രഭാകരൻ കണ്ടോന്താർ, ടി ആർ സുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, സത്താർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പ്രവാസികൾക്ക് സമ്പൂർണ ഇൻഷുറൻസ് സമ്പ്രദായം നടപ്പിലാക്കുക, ഇന്ത്യയെ തകർക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയം പിൻവലിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, കെ റെയിൽ പദ്ധതി നടപ്പിലാക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അജിത്, സുരേന്ദ്രൻ, മൊയ്ദീൻ കുട്ടി, സുകേഷ് കുമാർ, അബ്ദുൾ ഗഫൂർ, സഫറുള്ള എന്നിവർ സമ്മേളന നടപടി നിയന്ത്രിച്ചു.
അജിത് കുമാർ (പ്രസിഡന്റ്), മൊയ്ദീൻ കുട്ടി, വിജയൻ ബി (വൈസ് പ്രസിഡന്റുമാർ), ജാഫർ ഖാൻ (സെക്രട്ടറി), അബ്ദുൾ സത്താർ, സുനീർ ബാബു ( ജോയിന്റ് സെക്രട്ടറിമാർ), സഫറുള്ള (ട്രഷറർ), ഗഫൂർ പി കെ (ജോയിന്റ് ട്രഷറർ) എന്നിവരെ ഏരിയാ ഭാരവാഹികളായും അബ്ദുൽ ഗഫൂർ, അബ്ദുൾ നാസർ, മെഹറൂഫ്, നൗഷാദ്, അബ്ദുൾ റഷീദ്, അഷ്റഫ്, ഹരിദാസൻ, വാസുദേവൻ കെ, പ്രതീഷ് കുമാർ, രാജൻ പി കെ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ജാഫർ ഖാൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.