ബെംഗളൂരു> ബാംഗ്ലൂർ എംപിഎസ് ലിമിറ്റഡിലെ അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ കർണാടക ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടു. ബംഗളുരുവിൽ നിന്നും ഡറാഡൂണിലേക്കും ചെന്നൈയിലേക്കും അന്യായമായി സ്ഥലം മാറ്റിയ നടപടികെതിരെ കർണാടക ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ(കെഐടിയു) നേതൃത്വത്തിൽ ഫൈൽ ചെയ്ത തൊഴിൽ തർക്കം ലേബർ കമ്മിഷണറുടെ പരിഗണയിലിരിക്കെയാണ് രണ്ടു തൊഴിലാളികളെ മാനേജ്മെന്റ് അകാരണമായി പിരിച്ചുവിട്ടത്.
തൊഴിൽ തർക്ക നിയമത്തിലെ സെക്ഷൻ 33 പ്രകാരം കമ്പനി ഉടമയെ പ്രോസിക്യുട്ട് ചെയ്യണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുകണമെന്നും ആവിശ്യപ്പെട്ട് യൂണിയൻ തൊഴിൽ വകുപ്പിന് നൽകിയ പരാതിയിൽ ആണ് തൊഴിലാളികൾക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. സമാനമായ രീതിയിൽ എംപിഎസ് ലിമിറ്റഡിൽ 2018ലും ഇരുന്നൂറോളം തൊഴിലാളികളെ ഡറാഡൂണിലേക്ക് അന്യായമായി സ്ഥലം മാറ്റുകയും 10 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കെഐടിയു എംപിഎസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശകതമായ ഇടപെടിലിനെ തുടർന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും അനധികൃത സ്ഥലമാറ്റലുകൾ നിർത്തി വെക്കാനും കമ്പനി മനജുമെന്റ്റ് നിർബന്ധിതരായി.