ഉദയ്പുർ> രാജസ്ഥാനിലെ ഉദയ്പൂരില്‍ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച പട്ടാപ്പകൽ രണ്ടംഗ സംഘം തയ്യൽക്കാരൻ നയ്യ ലാലിനെയാണ് കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെയും ഗൂഢാലോചനയുടെയും ദൃശ്യം അക്രമികൾ പുറത്തുവിട്ടു. ഇവരിൽ റിയാസ് എന്നയാളെ തിരിച്ചറിഞ്ഞു. വീഡിയോ എടുത്തയാളെക്കുറിച്ച് വ്യക്തമല്ല.
കനയ്യലാൽ സമൂഹമാധ്യമത്തിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പ്രതിയാണ്. ഇതിലുള്ള പ്രതികാരമാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. താലിബാൻ മാതൃകയിലുള്ള കൊലപാതകമാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപലപിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തോടെ ഉദയ്പുരിൽ കലാപസാധ്യത ഉടലെടുത്തു. പ്രദേശത്ത് ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിരോധിച്ചു. വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Rajasthan | Locals protest after two men behead youth in broad daylight in Udaipur’s Maldas street area
Shops in Maldas street area have been closed following the incident. pic.twitter.com/ZC113q0iJj
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 28, 2022
അപലപിച്ച് സിപിഐ എം
രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത കൊന്ന സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സിപിഐ എം . കൊലപാതകം അങ്ങേയറ്റം ക്രൂരവും പ്രാകൃതവുമാണ്. കുറ്റവാളികളെ ഉടൻ പിടികൂടാൻ അധികാരികൾ തയ്യറാവണമെന്ന് ആവശ്യപ്പെട്ട പാർടി , ജനങ്ങളോട് സമാധാനം കാത്തുസൂക്ഷിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരുതെന്നും ആഹ്വാനം ചെയ്തു.
CPI(M) strongly condemns the brutal and barbaric killing that took place in Udaipur. We demand that the authorities take immediate action against the people involved. CPI(M) appeals to people to maintain peace.
— CPI (M) (@cpimspeak) June 28, 2022