ബർമിങ്ഹാം
കോവിഡ് സ്ഥിരീകരിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരക്കാരനായി മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിൽ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഈ ഓപ്പണിങ് ബാറ്ററെ ഉൾപ്പെടുത്തിയത്. ലോകേഷ് രാഹുൽ പരിക്കേറ്റ് പുറത്തായതും രോഗബാധിതനായ രോഹിതിന്റെ കാര്യം സംശയത്തിലായതുമാണ് മായങ്കിനെ പരിഗണിച്ചത്. മുപ്പത്തൊന്നുകാരൻ തിങ്കളാഴ്ച ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യ–-ഇംഗ്ലണ്ട് പരമ്പരയിലെ നീട്ടിവച്ച അവസാനമത്സരം.