ധാംബുല്ല
തുടർച്ചയായ 12 തോൽവികൾക്കുശേഷം ട്വന്റി–20യിൽ ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യൻ വനിതകൾക്കെതിരെ ജയം. മൂന്നാം ട്വന്റി–20യിൽ ഏഴ് വിക്കറ്റിനായിരുന്നു ലങ്കൻ ജയം. പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന്റെ പ്രകടനമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചിന് 138 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ലങ്ക 17 ഓവറിൽ ജയം നേടി. 48 പന്തിൽ 80 റണ്ണുമായി ചമാരി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ 33 പന്തിൽ 39 റണ്ണുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ടോപ് സ്കോറർ. ഹർമൻപ്രീതാണ് മാൻ ഓഫ് ദി സീരീസ്.