ന്യൂഡൽഹി> മനുഷ്യാവകാശപ്രവർത്തക ടീസ്താസെതൽവാദിനെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് സിപിഐ എം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി അക്ഷീണം പോരാടുന്ന ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ടീസ്തയ്ക്ക് എതിരായ കേസ് ഉടൻ പിൻവലിക്കണമെന്നും അവരെ ഉടനടി വിട്ടയക്കണമെന്നും സിപിഐ എം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആവശ്യപ്പെട്ടു.
CPI(M) strongly condemns arrest of Teesta Setalvad, indefatigable defender of human rights by Gujarat police on dubious grounds citing the recent judgement of the Supreme Court. CPI(M) demand her release and withdrawal of false charges. pic.twitter.com/P5ZIeKRp01
— CPI (M) (@cpimspeak) June 25, 2022