ദമ്മാം> നവോദയ കിഴക്കൻ പ്രവിശ്യ കേന്ദ്ര കുടുംബവേദിയുടെ കീഴിൽ ദമാം ടൗൺ, ബാദിയ, ഗസ്സാസ്, ജലവിയ, ദല്ല, ഖത്തീഫ് എന്നീ ആറ് യൂണിറ്റുകളെ കൂട്ടിച്ചേർത്താണ് ദമാം ഏരിയ രൂപീകരിച്ചു.
സാംസ്കാരിക സമ്മേളനത്തിന് കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സുരേഷ് കൊല്ലം സ്വാഗതം പറഞ്ഞു. കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സ്മിത നരസിംഹൻ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. പുതിയ ഏരിയ കമ്മറ്റിഅംഗങ്ങളുടെ പാനൽ നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഉണ്ണി ഏങ്ങണ്ടിയൂർ അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി മോഹനൻ വെള്ളിനേഴി ഭാരവാഹികളെ പ്രഖ്യാപിച്ചു. 23 അംഗ ഏരിയ കമ്മറ്റിയും, 11 അംഗ ഏരിയ എക്സിക്യൂട്ടീവും ഭാരവാഹികളായി പ്രസിഡണ്ട് അഡ്വ: വിൻസൺ തോമസ്, സെക്രട്ടറി നരസിംഹൻ, ട്രഷറർ സൂര്യ മനോജ്, വനിതാവേദി കൺവീനർ റസീന, ബാലവേദി രക്ഷാധികാരി ശ്രീലക്ഷ്മി ധനേഷ്, വൈസ് പ്രസിഡണ്ടുമാരായി മനോജ് പുത്തൂരാൻ, ജോഷി വർഗ്ഗീസ് എന്നിവരെയും ജോഃ സെക്രട്ടറിമാർ മുസമ്മിൽ, ശ്രീകാന്ത് വാരണാസി, ജോ: ട്രഷററായി രഞ്ജിത്ത് കുഞ്ചിറവിള, എക്സിക്യൂട്ടീവ് അംഗമായി രഞ്ജിത്ത് ആർ എന്നിവരെ തെരെഞ്ഞെടുത്തു.
കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡണ്ട് ഷാഹിദാ ഷാനവാസ്, കേന്ദ്ര കുടുംബവേദി ജോഃ സെക്രട്ടറി ഷാനവാസ്, നവോദയ കേന്ദ്ര കമ്മറ്റിയംഗം കാസിം, അനു രാജേഷ്, കേന്ദ്ര ബാലവേദി സെക്രട്ടറി ഹിമ ബൈജുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി പ്രവർത്തകരായ ആര്യ ഉണ്ണി, അർച്ചന നരസിംഹൻ, അഫ്രിൻ മനാഫ് എന്നിവർക്കുള്ള ഉപഹാരങ്ങൾ കൈമാറി. പുതുതായി ചുമതലയേറ്റ സെക്രട്ടറി നരസിംഹൻ കൺവെൻഷന് നന്ദി പറഞ്ഞു.
കുടുംബവേദി സാംസ്കാരിക കമ്മറ്റിയുടെ നേതൃത്ത്വത്തിലുള്ള കലാജാഥയും, വിവിധ യൂണിറ്റുകളിൽ നിന്നായി 100 ഓളം കുട്ടികളുടെ കലാപ്രകടനങ്ങളും, ദമ്മാമിലെ പ്രഗത്ഭ ഇൻട്രുമെൻറ് മ്യുസിഷ്യൻമാർ അണിനിരന്ന മ്യൂസിക്കൽ നെറ്റും അരങ്ങേറി.