മനാമ> ലോകത്തിലെ ഏറ്റവും ചൂടേറിയ 10 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്ന് അറബ് രാജ്യങ്ങളും. ഇറാഖ്, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് കനത്ത താപനിലയില്‍ റെക്കേര്ഡിടുന്നത്. ശനിയാഴ്ച ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഈ രാജ്യങ്ങള്‍ രേഖപ്പെടുത്തിയത്.
ഇറാഖാണ് ഏറ്റവും ചൂടേറിയ രാജ്യം. തെക്ക്-കിഴക്കന്‍ ഇറാഖിലെ അമര നഗരത്തില്‍ ശനിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. അല്‍ ജഹ്റയില്‍ 49.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ രാജ്യമായി കുവൈത്ത് മാദി. ഒമാനിലെ ഫഹൂദ് നഗരം ശനിയാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പട്ടികയില്‍ ഒമ്പതാമത്തെ രാജ്യമാണ് ഒമാന്‍.
എല്ലാ ഗള്‍ഫ് അറബ് രാജ്യങ്ങളിലും ചൂട് കനത്തു. 40 നുമുകളിലാണ് എല്ലായിടത്തും താപനില. സൗദിയില്‍ സമീപ ദിവസങ്ങള്‍ ഉഷ്ണതരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. ഞായര്‍ മുതല്‍ ബുധന്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രിവരെയെത്തും കിഴക്കന്‍ പ്രവിശ്യയിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാന്‍ബുവിനും ഇടയിലുള്ള ഭാഗങ്ങളില്‍ പരമാവധി താപനില 47 – 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. റിയാദിന്റെയും അല്‍ ഖാസിമിന്റെയും കിഴക്കന്‍ ഭാഗങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും താപനില 47 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചനം. സാഹചര്യത്തില്‍ എല്ലാവരും മതിയായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അറിയിച്ചു.