ന്യൂഡൽഹി> ഇടതുപക്ഷ സർക്കാരിനെ അധികാരത്തിലേറ്റിയ കൊളംബിയൻ ജനതയെ അഖിലേന്ത്യാ കിസാൻസഭ അഭിനന്ദിച്ചു. നവഉദാര വികസനമാതൃകയ്ക്കും ലാറ്റിനമേരിക്കൻ ജനതയ്ക്കുമേൽ ആധിപത്യം ചെലുത്താൻ ശ്രമിക്കുന്ന അമേരിക്കയ്ക്കും കനത്ത തിരിച്ചടിയാണ് കൊളംബിയയിലെ തെരഞ്ഞെടുപ്പ് ഫലം. അമേരിക്കൻ പാവസർക്കാരുകൾ ഭരിച്ചിരുന്ന കൊളംബിയ
മുതലാളിത്ത ആർത്തിയുടെയും മയക്കുമരുന്ന് അധോലോകസംഘങ്ങളുടെയും പിടിയിലായിരുന്നു.
കഴിഞ്ഞവർഷം ചിലി, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. ബ്രസീലിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായ സർവെകളിൽ മുൻപ്രസിഡന്റ് ലുല ഡസിൽവ മുന്നിലാണ്. ലാറ്റിനമേരിക്കൻ ജനത ഇടതുപക്ഷനയങ്ങളിൽ വിശ്വാസം അർപ്പിക്കുകയാണെന്ന് കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു.