കൊച്ചി
‘അഗ്നിപഥ്’ പദ്ധതി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മേജർ രവി. നാലുവർഷത്തിനിടെ ആരൊക്കെ വരുന്നെന്നും പോകുന്നെന്നും അറിയാനാകില്ല.
എത്രയൊക്കെ സൂക്ഷ്മപരിശോധന നടത്തിയാലും ഇവർ എന്തിനാണ് വരുന്നതെന്ന് അറിയാനാകില്ല. നാലുവർഷം കഴിഞ്ഞ് ഏതെങ്കിലും ഭീകരസംഘത്തിൽ പോയി ചേരാം.
പട്ടാളക്കാരനാകാൻ ചുരുങ്ങിയത് ആറ്–-ഏഴ് വർഷമെങ്കിലും പരിശീലനം വേണം. ചെലവ് ചുരുക്കാനെന്ന പേരിൽ രാജ്യസുരക്ഷയെ അപകടത്തിലാക്കരുത്– അദ്ദേഹം പറഞ്ഞു.