കാബൂള്‍> ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി തെരുവില്‍ ഭക്ഷണം വിറ്റ് ജീവിക്കാന്‍ നിര്‍ബന്ധിതനായി അഫ്ഗാന് മാധ്യമ പ്രവര്ത്തകന്. രാജ്യത്ത് താലിബാന് ഭരണം കൈയ്യടക്കിയതോടെയാണ് കടുത്ത ക്ഷാമവും പട്ടിണിയും മൂലം ജനങ്ങള്‍ ജീവിക്കാന്‍ പ്രയാസപ്പെടുന്നത്.
മുസ മുഹമ്മദി എന്ന അഫ്ഗാന് മാധ്യമപ്രവര്‍ത്തകനാണ് തെരുവില്‍ ഭക്ഷണം വിറ്റ് കുടുംബം പോറ്റുന്നത്. ഹമീദ് കര്‍സായ് സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന കബീര്‍ ഹഖ്മാലാണ് തന്റെ ട്വിറ്ററിലൂടെ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പുറത്തുവിട്ടത്. വര്‍ഷങ്ങളായി മാധ്യമ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് മുഹമ്മദി എന്നും തന്റെ ട്വീറ്റില്‍ ഹഖ്മല്‍ പറഞ്ഞു. അവതരകന്, റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ വിവിധ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദി. എന്നാല്‍ ഇന്ന് താലിബാന് ഭരണത്തില്‍ ദുരിത ജീവിതം നയിക്കുന്ന നിരവധി പേരില്‍ ഒരാളാണിദ്ദേഹം
അതേസമയം, അഫ്ഗാന് ദേശീയ റേഡിയോ ആന്റ് ടെലിവിഷന്റെ ഡയറക്ടര്‍ ജനറലായ അഹമ്മദുല്ല വസിക് ട്വീറ്റ് കാണാനിടവരികയും തന്റെ വകുപ്പില്‍ മുഹമ്മദിയെ നിയമിക്കുമെന്നും ട്വീറ്റിന് മറുപടിയായി പറഞ്ഞു