പത്തനംതിട്ട> സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങൾ പോകുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.