ദുബായ്> ദുബായ് മലയാളം മിഷനിൽ കണിക്കൊന്ന പരീക്ഷ പാസ്സായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അടുത്ത ഘട്ടമായ സൂര്യകാന്തി യുടെ പുസ്തക വിതരണവും റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു .
മലയാള ഭാഷ സായത്തമാക്കാൻ കൂടുതൽ കുട്ടികൾ കടന്നു വരുന്നത് അഭിമാനകരം ആണെന്നും കൂടുതൽ പ്രവാസികളിലേക്ക് ഈ പ്രവർത്തനം എത്തിക്കാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു . ലോകകേരളാ സഭാംഗവും ഓർമ രക്ഷാധികാരിയും ആയ ശ്രീ എൻ കെ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി . മലയാളം മിഷൻ UAE കോഓർഡിനേറ്റർ ശ്രീ കെ എൽ ഗോപി , ലോകകേരളാസഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി , വിദഗ്ധ സമിതി ചെയർമാൻ കിഷോർ ബാബു , ഓർമ ജനറൽ സെക്രട്ടറി കെ വി സജീവൻ , ലോകകേരളസഭ പ്രത്യേക ക്ഷണിതാവും അധ്യാപികയും വിദഗ്ധസമിതി അംഗവും ആയ ശ്രീമതി പി ശ്രീകല , അഗ്മ ജനറൽ സെക്രട്ടറി സലീഷ് , യുവകലാസാഹിതി പ്രസിഡണ്ട് വിൽസൺ തോമസ് , ഓർത്തഡോക്സ് പള്ളി പ്രതിനിധി ബിന്റു മാഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു .
ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ് സി എൻ എൻ അധ്യക്ഷനായി. കൺവീനർ ഫിറോസിയ നന്ദി പറഞ്ഞു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകർ നിർമിച്ച അക്ഷര വീഡിയോ യൂട്യൂബ് ചാനൽ റിലീസ് ചെയ്യുന്ന കർമ്മവും മന്ത്രി നിർവഹിച്ചു . വിവിധ മത്സരങ്ങളിൽ ആഗോളതലത്തിൽ സമ്മാനം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകർക്കുള്ള സ്നേഹോപഹാരവും മന്ത്രി കൈമാറി . കുട്ടികളെ പരീക്ഷയ്ക്കായി പരിശീലിപ്പിച്ച അധ്യാപകരേയും സാങ്കേതിക സഹായം നൽകുന്ന അധ്യാപകരേയും ചടങ്ങിൽ ആദരിച്ചു . ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് അവതാരക ആയി . ഐ ടി കോർഡിനേറ്റർ ഷംസി റഷീദ് , ജോയിന്റ് കൺവീനർമാരായ ജ്യോതി രാംദാസ് , റിംന അമീർ , മുൻ ജോയിന്റ് കൺവീനർ സുജിത , അധ്യാപകർ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു