സ. കെ ഭാസ്കരൻ നഗർ (കോട്ടയം)
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56 –-ാം -സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സ. കെ ഭാസ്കരൻ നഗറിൽ (മാമ്മൻമാപ്പിള ഹാൾ) സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ പതാകയുയർത്തി. സ്വാഗതസംഘം ചെയർമാൻ എ വി റസൽ, ജനറൽകൺവീനർ ആർ അർജുനൻപിള്ള, ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ശനി പകൽ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വെള്ളി രാവിലെ ഒമ്പതിന് സംസ്ഥാന കൗൺസിൽ ചേർന്നു. ജനറൽ സെക്രട്ടറിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി വി ജിൻരാജ് കണക്ക് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ചർച്ചക്ക് മറുപടി പറഞ്ഞു. പുതിയ സംസ്ഥാന കൗൺസിൽ രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
വൈകിട്ട് കോട്ടയം നഗരത്തിൽ ആവേശംവിതറി കൂറ്റൻ പ്രകടനം നടന്നു. പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ഡോ. എം എ നാസർ അധ്യക്ഷനായി. –
ശനി വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ട്രേഡ് യൂണിയൻ പ്രഭാഷണംനടത്തും. ഞായർ രാവിലെ പൊതുചർച്ചയും മറുപടിയും. 11.30ന് “കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണംനടത്തും. മൂന്നിന് യാത്രയയപ്പ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്യും.