ന്യൂഡൽഹി
അന്താരാഷ്ട്ര സമ്മർദം കടുത്തതിനെ തുടർന്ന് പ്രവാചകനിന്ദ പരാമർശത്തിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, തീവ്രഹിന്ദുത്വവാദിയായ പുരോഹിതന് യതി നരസിംഹാനന്ദ് തുടങ്ങിയവര്‍ക്കെതിരെയും വിദ്വേഷപ്രചാരണം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ ഉണ്ടാക്കൽ, ക്രമസമാധാനം തകരാറിലാക്കുന്ന ഇടപെടലുകൾ നടത്തി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
നൂപുർ ശർമയ്ക്കും ജിൻഡാലിനുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം ഡൽഹി ഘടകമടക്കം പരാതികൾ നൽകിയിരുന്നു. മുംബൈ പൊലീസ് നൂപുറിനെതിരെ കേസെടുക്കുകയും 22ന് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.