മുംബൈ > റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി . 0.50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ ബാങ്കുകളുടെ പലിശ നിരക്ക് ഉയരും. നിലവിൽ 4.90 ആണ് റിപ്പോ നിരക്ക്.
ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം മെയിൽ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. അന്ന് 0.40 ബേസിസ് പോയിൻറാണ് അന്ന് ഉയർത്തിയത്. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വർധിപ്പിച്ചിരുന്നു.തുടർന്ന് ജൂണിൽ വീണ്ടും 50 പോയിൻറ് ഉയർത്തുകയാണ് ചെയ്തത്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും ആര്‍ബിഐ ഉയര്‍ത്തി. 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായാണ് വര്‍ധിപ്പിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി.
പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ 0.25ശതമാനം മുതല്‍ 0.50ശതമാനംവരെ പലിശ നിരക്കു വീണ്ടും കൂടിയേക്കാം.