ന്യൂഡൽഹി > പ്രവാചകനെതിരായ ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ. ഗുജറാത്ത്, യുപി, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്താമെന്ന് അൽ ഖ്വയ്ദ മുന്നറിയിപ്പ് നൽകി. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.