പഞ്ച്കുള
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ ജെ എസ് ഹരികൃഷ്ണന് രണ്ട് സ്വർണമടക്കം നാല് മെഡൽ. പൊമ്മൽ ഹോഴ്സ്, സ്റ്റിൽ റിങ്ങ്സ് ഇനങ്ങളിലാണ് സ്വർണം. ഓൾറൗണ്ട് വിഭാഗത്തിൽ വെള്ളിയുണ്ട്. പാരലൽ ബാറിലാണ് വെങ്കലം. തിരുവനന്തപുരം വട്ടിയൂർകാവ് ഡിജെ സ്പോർട്സ് ക്ലബ്ബിൽ ഡി ജയകുമാറിന്റെ കീഴിലാണ് പരിശീലനം.
ഗെയിംസ് അത്ലറ്റിക്സിൽ 1500 മീറ്റർ ഓട്ടത്തിൽ ജെ റിജോയ് വെങ്കലം നേടി. ഫുട്ബോളിൽ പഞ്ചാബുമായി ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.















