ഹൈദരാബാദ്> ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെ ഐപിസി 228 എ വകുപ്പാണ് ചുമത്തിയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് എംഎൽഎ പുറത്ത് വിട്ടത്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎയുടെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം രഘുനന്ദൻ റാവു മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.