ന്യൂഡൽഹി> ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയത്.
നഗര മേഖലകളിൽ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദേശം.