തിരുവനന്തപുരം > എൽപി സ്കൂൾ ടീച്ചർ തസ്തികകളിലേക്ക് പിഎസ്സി നിയമന നടപടി ആരംഭിച്ചു. ജൂലൈ ആദ്യം ശുപാർശ അയച്ചുതുടങ്ങും. നിലവിലുള്ള 1817 ഒഴിവിലേക്കാണിത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഒഴിവ്–- 696. മുഖ്യപട്ടികയിലും ഉപ പട്ടികയിലുമായി 2223 പേർ ഇവിടെ റാങ്ക് പട്ടികയിലുണ്ട്.
14 ജില്ലയിലുമായി 11,571 പേരാണ് ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ പരിത്യാഗത്തിന് 15 വരെ അപേക്ഷ നൽകാം. ഇതിനുശേഷമേ നിയമന ശുപാർശ അയച്ചുതുടങ്ങൂ.പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്സി ഒഴിവുകൾ നികത്താൻ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പ്രത്യേക സെല്ലും രൂപീകരിച്ചിരുന്നു.