പാരിസ്
ലോക ഒന്നാംറാങ്കുകാരി ഇഗ സ്വിയാടെക് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ കടന്നു. 11–-ാംസീഡ് ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത് (6–3, 6–2). കളിമൺകളത്തിലെ ആദ്യ കിരീടമാണ് ഇരുപത്തൊന്നുകാരി ലക്ഷ്യമിടുന്നത്. സെമിയിൽ റഷ്യയുടെ ഡാരിയ കസാത്കിനയാണ് പോളണ്ടുകാരിയുടെ എതിരാളി.
സാനിയ സഖ്യം
പുറത്ത്
ഇന്ത്യയുടെ സാനിയ മിർസയും ചെക്ക് കൂട്ടുകാരി ലൂസി ഹ്രാഡെക്കയും ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസിൽനിന്ന് പുറത്ത്. അമേരിക്കയുടെ കൊറി കൊകൊ ഗൗഫ്–-ജെസീക പെഗുല സഖ്യത്തോട് മൂന്നാംറൗണ്ടിൽ തോറ്റു. സ്കോർ: 6–-4, 6–-3.