കൊൽക്കത്ത
ത്രിപുരയിൽ നാല് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷമുന്നണി സ്ഥാനാർഥികൾ പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യം. സിപിഐ എം മൂന്ന്, ഫോർവേഡ് ബ്ലോക്ക് ഒന്ന് എന്നീ നിലകളിലാണ് ഇടതുമുന്നണി സ്ഥാനാർഥികൾ.
അഗർത്തല, ടൗൺ ബഡ്ദോയാലി, സുരമ, യുവരാജ് നഗർ എന്നിവിടങ്ങളിൽ യഥാക്രമം കൃഷ്ണ മജൂംദാർ, രഘുനാഥ് സർക്കാർ, അജ്ഞൻ ദാസ്, ശൈലേന്ദ്ര ചന്ദ്ര നാഥ് എന്നിവരാണ് സ്ഥാനാർഥികൾ. 2018ൽ ജയിച്ച ബിജെപി അംഗങ്ങൾ പാർടിവിട്ട് എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെനിക്കം ജനങ്ങളെ അണിനിരത്തി ശക്തമായി ചെറുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഇടതുമുന്നണി കൺവീനർ നാരായൺ കർ, സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ പറഞ്ഞു.