ന്യൂഡൽഹി> ബിസിസിഐ പ്രസിഡൻറും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. പുതുതായി ചിലത് ചെയ്യാൻ ആസൂത്രണം ചെയ്യുന്നെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിൽ എല്ലാവരുടെയും പിന്തുണവേണമെന്നും സൗരവ് ട്വീറ്റ് ചെയ്തു.
1992ൽ തുടങ്ങിയ ക്രിക്കറ്റ് യാത്ര 30 വർഷം തികയുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. അതിലേറ്റവും പ്രധാനം എല്ലാവരുടെയും പിന്തുണയാണ്. എൻറെ ഈ യാത്രയിൽ പിന്തുണക്കുകയും എന്നെ ഇന്നത്തെ നിലയിലെത്താൻ സഹായിക്കുകയും ചെയ്ത ഓരോരുത്തർക്കും ഞാൻ നന്ദി അറിയിക്കുന്നു. ഒരുപാട് പേർക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാൻ ആലോചിക്കുന്നത്. എൻറെ ജീവിതത്തിൻറെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു- ഗാംഗുലി ട്വീറ്റ് ചെയ്തു.
— Sourav Ganguly (@SGanguly99) June 1, 2022
ട്വീറ്റിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കഴിഞ്ഞമാസം ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയാവുകയാണ്. അമിത് ഷായ്ക്ക് അത്താഴ വിരുന്ന് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇതില്‍ രാഷ്ട്രീയപരമായി ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലെന്നുമാണ് അന്ന് ഗാംഗുലി പ്രതികരിച്ചത്.
Union Home Minister Amit Shah met with BCCI chief Sourav Ganguly and had dinner with him at his residence in Kolkata, West Bengal pic.twitter.com/dCn3TkgsT1
— ANI (@ANI) May 6, 2022