ചെന്നൈ> പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22-കാരന് കുത്തിപ്പരിക്കേല്‍പ്പിച്ചു.തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
14 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ട്രിച്ചിയിലെ അതികുളം സ്വദേശിനിയാണ് പരിക്കേറ്റ പെണ്‍കുട്ടി. കത്തികൊണ്ട് 14 തവണ കുത്തിയ ശേഷം കേശവനെ കാണാനില്ലായിരുന്നു. പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു