തൃശൂര്‍> ഗുരുവായൂര്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി. തമിഴ്നാട്ടുകാരായ ചിന്നരാജ (24) , സഹോദരന് രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ നേരത്തെ പിടിയിലായ ധര്‍മ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും.മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം വില്ക്കാന് സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
സ്വര്‍ണ വ്യാപാരി കുരഞ്ഞിയൂര്‍ ബാലനും ഭാര്യയും സിനിമ കാണാന്‍ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം12നാണ് ഗുരുവായൂര്‍ തമ്പുരാന് പടിയില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കൈയ്യിലെ ടാറ്റൂവും മുടിയുടെ നിറവും കണ്ട് പ്രതിയെ തിരിച്ചറിയുകയായിരുന്നു